ഉടലോളങ്ങൾ ചിലപ്പോൾ ഒരു ബൊഹീമിയൻ സഞ്ചാരിയെ പോലെയാണ്. പിടി തരാതെ തന്റെ ഇഷ്ടങ്ങൾ പലപ്പോഴും നടപ്പാക്കും. തബലയിൽ ഉടലോളങ്ങൾ പരീക്ഷിക്കുന്നതിനിടയിലാണ് അതിനെ വരിഞ്ഞു മുറുക്കിയ കയറുകളിലൊന്ന് ശ്വാസം വിടുകയും അയഞ്ഞ് വീഴുകയും ചെയ്തത്.
ഒരേ പാളത്തിൽ ഓടിയോടി മടുത്ത് മടുത്ത് പണ്ടാരടങ്ങിയപ്പോൾ കട്ടക്കണ്ടങ്ങളിലേക്കും ഉപ്പന്റെ കൂവലിലേക്കും കൊല്ലപ്പുരയിലേക്കും മീൻകാരൻ്റെ കൊട്ടയിലേക്കും പാലത്തിൻ്റെ ചോട്ടിലേക്കും ജൻമാസക്തിയുടെ മറ്റനേകം തെരുവിലേക്കുമിറങ്ങി. കള്ളിമുണ്ടുടുത്ത് മാടിക്കെട്ടി ദിനേശ് ബീഡി വലിച്ചു പുകവിട്ടു. ലൈംഗികദാഹം തീർക്കാൻ പൊതുബോധ ഭാഷയിൽ പറഞ്ഞാൽ 'വ്യഭിചരിച്ചു', ഷാപ്പിൽ കയറി കള്ളു കുടിച്ചു
Original reporting. Fearless journalism. Delivered to you.